വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു


 വളയംകുളത്ത് സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറി യുവാവിന്റെ പരാക്രമം


ചങ്ങരംകുളം: വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വളയംകുളത്തെ കരിയാട്ട് വളപ്പിൽ കുഞ്ഞിപ്പയുടെ വീട്ടിലാണ് സംഭവം .ഉദിന്പറമ്പ് സ്വദേശിയും ഇപ്പോൾ പടിഞ്ഞാറങ്ങാടിയിൽ താമസക്കാരനുമായി സ്വനീഹ് (22) ആണ് അതിക്രമിച്ചു കയറിയത്. വെള്ളിയാഴ്ച വൈകിട്ട് 6.30 ന് സ്വനീഹും മറ്റൊരു യുവാവും വളയംകുളത്തെ കുഞ്ഞിപ്പയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു.ഈ സമയം വീട്ടിൽ സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും യുവാവും തമ്മിൽ ഏറെ നേരം ബലം പ്രയോഗം നടത്തി. അവസാനം നാട്ടുകാർ ചേർന്ന് കൈകാലുകൾ കെട്ടിയിട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപെട്ടു എന്ന് നാട്ടുകാർ പറയുന്നു.പോലീസ് എത്തി സ്വനീഹിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവാവ് അമിതമായി ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post