പെരുമ്പിലാവ് ഒറ്റപിലാവിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു.

 

ഒറ്റപിലാവ് തണത്തറ പാലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ബൈക്കിലെത്തിയ അജ്ഞാതൻ പെട്രോൾ ബോംബ് എറിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ 4.20 നായിരുന്നു സംഭവം. ഒറ്റപ്പിലാവ് പാലവളപ്പിൽ ഹൈദരാലിയുടെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലത്തേക്കാണ് അജ്ഞാതൻ പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തെ തുടർന്ന് കൃഷിസ്ഥലം മറച്ചിരുന്ന തുണിയും, ചുറ്റുവേലിയും, വാഴകൾ എന്നിവയും കത്തി നശിച്ചു. കൃഷിയിടത്തിലെ മോട്ടോർ ഷെഡിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടർന്ന് കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post