ചിത്രലേഖയുടെ 'എൻ്റെ ചെമ്പനീർ പൂവ്' പ്രകാശനം ചെയ്തു.


 ചിത്രലേഖയുടെ 'എൻ്റെ ചെമ്പനീർ പൂവ്' പ്രകാശനം ചെയ്തു.

ചാത്തനൂർ ഗവ.ഹൈസ്ക്കൂൾ ഇംഗ്ലീഷ് അധ്യാപികയും, എഴുത്തുകാരിയുമായ ചിത്രലേഖയുടെ 'എൻ്റെ ചെമ്പനീർ പൂവ്' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ ടീച്ചറുടെ പ്രിയപ്പെട്ട അധ്യാപിക പാറുക്കുട്ടി ടീച്ചർ ആറാം ക്ലാസ് വിദ്യാർത്ഥിനിയും 2024ലെ മുല്ലനേഴി വിദ്യാലയ കവിതാ പുരസ്കാര ജേതാവുമായ ആദ്യ തലേക്കരയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ പ്രധാന അധ്യാപിക ബിന്ദു, പ്രിൻസിപ്പൽ അമ്പിളി ടീച്ചർ, പി.ടി.എ പ്രസിഡൻ്റ് മണികണ്ഠൻ, സി.സച്ചിദാനന്ദൻ, വിനയൻ മാഷ്, രാജി ടീച്ചർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post