കുന്നംകുളം വരകൾപ്രദർശനം ശനി , ഞായർ ദിവസങ്ങളിൽ നടക്കും.
പ്രമുഖ ചിത്രകാരനായ ചൊവ്വന്നൂർ സ്വദേശി കെ കെ സുകുമാരന്റെ ചിത്രപ്രദർശനം ശനി, ഞായർ ദിവസങ്ങളിൽ കുന്നംകുളം മുനിസിപ്പൽ ലൈബ്രറി അങ്കണത്തിൽ വച്ച് നടക്കുന്നു.കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ ചൊവ്വന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത്.ലൈബ്രറി ഹാളിൽ ശനിയാഴ്ച രാവിലെ 11ന് ആർട്ടിസ്റ്റ് ഗായത്രി പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ജില്ല സാംസ്കാരിക സമിതി കൺവീനർ ഹാരി ഫാബി മുഖ്യാതിഥിയായി പങ്കെടുക്കും.സുകുമാരന്റെ 25 ഓളം ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.കുന്നംകുളം പട്ടണത്തിന്റെ പല ഭാഗങ്ങളും ക്യാൻവാസിൽ ചിത്രീകരിച്ചുകൊണ്ട് നടത്തുന്ന ഈ ചിത്രപ്രദർശനത്തിന് കുന്നംകുളം വരകൾ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രദർശനം 16 ഞായറാഴ്ച വൈകിട്ട് സമാപിക്കും.വിവിധ സ്ഥലങ്ങളിലായി ഇരുപതോളം പ്രദർശനങ്ങൾ ഇതുവരെ സുകുമാരൻ നടത്തിയിട്ടുണ്ട് .കൂടാതെ ലളിതകലാ അക്കാദമി അംഗീകരിച്ചു നൽകിയ ആർട്ടിസ്റ്റ് ബാഡ്ജും ഇദ്ദേഹത്തിനുണ്ട്. വാട്ടർ കളറും 'ഏക്കർലിക്ക് പെയിൻറ് ഉൾപ്പെടെ ഉപയോഗിച്ച് വരച്ചിട്ടുള്ള ചിത്രങ്ങൾ കുന്നംകുളത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ വസ്തുതകൾ വിളിച്ചോതുന്നവയാണ് . ചിത്രപ്രദർശന പരിപാടികൾ വിശദീകരിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് പ്രസിഡണ്ട് സി എൻ ശ്രീധരക്കുറുപ്പ്,ജില്ലാ കമ്മിറ്റിയംഗം സിപി തോമസ്,ബ്ലോക്ക് ജോ സെക്രട്ടറി സി പി ഹരിനാരായണൻ,ചൊവ്വന്നൂർ യൂണിറ്റ് സെക്രട്ടറി സി.ബി ഗോപി,ചിത്രകാരൻ കെ കെ സുകുമാരൻ എന്നിവർ പങ്കെടുത്തു.


