'രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം' രക്തദാന ക്യാമ്പ് നടന്നു.
വെളിയങ്കോട്: എംടിഎം കോളേജ് സോഷ്യോളജി ഡിപ്പാർട്മെൻറും എൻ എസ് എസ് യൂണിറ്റും, സ്റ്റുഡന്റ് ഇനീഷ്യേറ്റിവ് പാലിയേറ്റിവും (എസ് ഐ പി) സംയുക്തമായി പെരിന്തൽമണ്ണ ഗവണ്മെന്റ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ 'രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം' എന്ന ശീർഷകത്തിൽ രക്തദാന ക്യാമ്പ് നടന്നു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻപി ആഷിക് പരിപാടി ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ രക്തദാനത്തിന്റെ പ്രാധാന്യവും മഹത്വവും മനസിലാക്കാനും അതിലൂടെ സമൂഹത്തിന് ഗുണപ്രദമായ രീതിയിൽ പ്രവർത്തിക്കുന്ന വളർഡിയർമാരെ സൃഷ്‌ടിക്കുവാനും ഇത്തരം രക്തദാന ക്യാമ്പുകൾ ഉപകരിക്കും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ:മുഹമ്മദ് അനസ്, മെഡിക്കൽ കൺട്രോളർ സജ്‌ന എന്നിവർ സംസാരിച്ചു അബ്ദുൽ വാസിഹ് അധ്യക്ഷനായിരുന്നു. നൂറോളം വിദ്യാർഥികൾ രക്തം ദാനം ചെയ്തു. മെഡിക്കൽ ലാബ്ടെക്‌നീഷ്യന്മാരായ ഷംല, സിനി, ബേബി, ധന്യ, അതുൽ , ഷിഫ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. റഹീഷ സ്വാഗതവും വൈഷ്‌ണവ് നന്ദിയും പറഞ്ഞു.


