നിലമ്പൂരില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു നിരവധി വാഹനങ്ങൾ തകർത്തു .
മലപ്പുറം നിലമ്പൂരിൽ മാരിയമ്മൻ ദേവി ക്ഷേത്രത്തില്‍ ഉത്സവ എഴുന്നെള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞു.ബ്രമണിയം വീട്ടില്‍ ഗോവിന്ദൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. മുന്നില്‍കണ്ട സ്കൂട്ടർ ഉള്‍പ്പെടെയുള്ളവ എടുത്തെറിഞ്ഞ് ആന പരാക്രമം നടത്തുന്ന വീഡിയോയും പുറത്തുവന്നു. കഴിഞ്ഞ ദിവസമാണ് പാലക്കാട് കൂറ്റനാട് നേർച്ചക്ക് രാത്രി ആന ഇടഞ്ഞ് പാപ്പൻ മരണപ്പെട്ടത്. ആനക്ക് മുകളിൽ ഉണ്ടായിരുന്ന യുവാക്കൾ അൽഭുതകരമായി രക്ഷപ്പെട്ടു.


