മഹിളാ കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആശ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.
പന്നിത്തടം സെന്റ്റിൽ നടന്ന ക്യാമ്പയിൻ സംസ്ഥാന സെക്രെട്ടറി സ്വപ്‌ന രാമചദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സെഫീന അസീസ് അധ്യക്ഷയായി.ജില്ലാ ജനറൽ സെക്രെട്ടറിമാരായ സിത മുരളി, കല്യാണി എസ്.നായർ, കെ.ആർ രാധിക, വിജിനി ഗോപി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സജീവ് ചാത്തനാത്ത്, മണ്ഡലം പ്രസിഡന്റ് ഷറഫുപന്നിത്തടം, യാവുട്ടി ചിറമനേങ്ങാട് എന്നിവർ പങ്കെടുത്തു.


