സ്നേഹ തണ്ണീർകുടം പദ്ധതിക്ക് തുടക്കമായി


 സ്നേഹ തണ്ണീർകുടം പദ്ധതിക്ക് തുടക്കമായി.

തൃശ്ശൂർ :

പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ 2011- ൽ തുടക്കം കുറിച്ച പറവകൾക്ക് സ്നേഹതണ്ണീർകുടം പദ്ധതിയുടെ ഈ വർഷത്തെ സംസ്ഥാന തല ഉദ്ഘാടനം നടത്തി. വിയ്യൂർ സെൻട്രൽ ജയിലിലെ ഫ്രീഡം പാർക്കിൽ വച്ച് സൂപ്രണ്ട് കെ. അനിൽ കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ജില്ല പ്രസിഡൻറ് ഡോ. ജോൺസൺ ആളൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ

പ്രകൃതി സംരക്ഷണസംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ പദ്ധതിയുടെ വിശദീകരണം നടത്തി.

ജില്ല വൈസ് പ്രസിഡണ്ട് റഫീഖ് കടവല്ലൂർ, ജയിൽ ഉദ്യോഗസ്ഥരായ അഖിൽ രാജ് , വിനീത് , ബേസിൽ, തബീന, വിനോദ്, നവാസ്, ബാബു, ഷാജി തുടങ്ങിയവർ ചടങ്ങിൽ

പങ്കെടുത്ത് സംസാരിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ പദ്ധതിയുടെ ബ്രോഷർ പ്രകാശനം

നടത്തി.ജയിൽ കവാടത്തിന് അരികെയുള്ള ഫ്രീഡം പാർക്കിൽ കിളികൾക്ക് തണ്ണീർകുടം കൂടുതലായി സ്ഥാപിക്കാൻ സൂപ്രണ്ട് നിർദ്ദേശം നൽകി

Post a Comment

Previous Post Next Post