ചാലിശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വ്യാപാരികൾ പ്രതിഷേധ ധർണ്ണ നടത്തി

 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത തൊഴിൽ നികുതി വർദ്ധനവിനെതിരെ ചാലിശ്ശേരി,കൂനംമൂച്ചി യൂണിറ്റ് കമ്മിറ്റികൾ ചാലിശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു,

പ്രതിഷേധ ധർണ്ണ ചാലിശേരി യൂണിറ്റ് പ്രസിഡൻറ് എം.എം.അഹമ്മദുണ്ണി ഉദ്ഘാടനം ചെയ്തു. 

കൂനംമൂച്ചി യൂണിറ്റ് പ്രസിഡൻറ് കെ.മൊയ്തു അധ്യഷനായി

ചാലിശ്ശേരി യൂണിറ്റ് ജനറൽ സെക്രട്ടറി ഷബീർ മദീന സ്വാഗതവും 

ട്രഷറർ ബിനോയ് ശോഭിക നന്ദിയും പറഞ്ഞു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

Post a Comment

Previous Post Next Post