ചങ്ങരംകുളം റൈസ് മില്ലിലെ മെഷിനിൽ കുടുങ്ങി യുവതിയുടെ കൈ പൂർണമായും അറ്റുപോയി. കക്കിടിപ്പുറം സ്വദേശി പുഷ്പയുടെ (40) വലത് കയ്ക്കാണ് പരിക്കേറ്റത്. രാവിലെ പത്തര മണിയോടെ മലപ്പുറം ചങ്ങരംകുളം വളയംകുളത്താണ് സംഭവം. കഴിഞ്ഞ രണ്ട് വർഷമായി മില്ലിൽ ജോലി ചെയ്യുന്നയാളാണ് പുഷ്പ. കൊപ്ര ആട്ടുന്നതിനിടയിൽ മെഷനിൽ കൈ കുടുങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പുഷ്പയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ചങ്ങരംകുളം റൈസ് മില്ലിലെ മെഷിനിൽ കുടുങ്ങി യുവതിയുടെ കൈ പൂർണമായും അറ്റുപോയി
byWELL NEWS
•
0


