പൊതു സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങൾ നടത്തി നാടിന് അഭിമാനമായി മാറിയ ഒരുമ കവുക്കോട്ട് ജനകീയ കൂട്ടായ്മയുടെ ഒന്നാം വാർഷികം സമാപിച്ചു.
ഓഫീസിൽ നടന്ന യോഗത്തിൽ കെ.എ.രലുനാഥ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം. മനോജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ടി.കെ.സുധീഷ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
റിപ്പോർട്ടിന് ശേഷം വിശദമായ പൊതു ചർച്ച നടന്നു. തുടർന്ന് പതിനേഴംഗ എക്സികുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി കെ.എ.രഘുനാഥ്, സെക്രട്ടറി എം.മനോജ്, ജോയിൻ്റ് സെക്രട്ടറി ടി.കെ.സുധീഷ് കുമാർ,ട്രഷറർ സി.വി.ലിജേഷ്,വൈസ് പ്രസിഡന്റ് സി.ആർ.ധനീഷ് എന്നിവരെയും തിരഞ്ഞടുത്തു. പുതിയ തായി ഒരു വനിതാ സബ് കമ്മറ്റിക്ക് രൂപം നൽകാൻ യോഗം തീരുമാനിച്ചു.ടി.കെ.സുധീഷ് കുമാർ നന്ദിയും പറഞ്ഞു.
ഒരു വർഷം പൂർത്തിയാക്കിയ കൂട്ടായ്മയിൽ രോഗികൾക്കാവശ്യമായ
വിൽ ചെയർ , എയർ ബഡ് ,ഓക്സിജൻ സിലണ്ടർ , എയർ ബെങ് , സ്റ്റിക്ക് ,
മേശ, കസേര
ടൂബ് ലൈറ്റ്
ബോഡി കുളിപ്പിക്കുന്ന കട്ടിൽ ,
ടാർപായ തുടങ്ങിയ സാധന സാമഗ്രികൾ ആവശ്യക്കാർക്ക് നൽകി വരുന്നു. കൂടാതെ സമൂഹത്തിൽ ഏകോപനം , സ്നേഹം , സഹായഹസ്തം എന്നിവ വളർത്തുകയെന്നതാണ് ഒരുമ ലക്ഷ്യംവെക്കുന്നത്


