കുതിരവട്ടം പപ്പു അവാർഡ്
ഷെറിൻ ഗംഗാധരന് ചൊവ്വാഴ്ച സമ്മാനിക്കും.
കോഴിക്കോട്: മലയാള ചിലച്ചിത്ര കാണികളുടെ (മക്കൾ) അഭിനേതാവ് കുതിരവട്ടം പപ്പുവിന്റെ 25-ാം അനുസ്മരണവും പുരസ്‌കാര സമർപ്പണ വും 25ന് ചൊവ്വാഴ്ച കോഴിക്കോട് അശോകപുരം കാലിക്കറ്റ് ചേംബർ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസ മ്മേളനത്തിൽ അറിയിച്ചു.
കുതിരവട്ടം പപ്പുവിന്റെറെ ചരമവാർഷികദിനമായ 25ന് വൈകീട്ട് മൂന്നിന് മേയർ ഡോ. ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്യും.
ഒരു വടക്കൻ വീരഗാഥ സിനിമ ദൃശ്യമികവോടെ വീണ്ടും തിയേറ്ററിലെത്തിച്ച എസ് ക്യൂ ബ് ഗൃഹലക്ഷ്‌മി സിനിമ നിർമാണ കമ്പനിയുടെ ഷെറിൻ ഗംഗാധരനെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും.
പി. ആർ. നാഥൻ അനു സ്മരണ പ്രഭാഷണം നടത്തും. ഒരു വടക്കൻ വീരഗാഥയിൽ ബാലതാരമായിരുന്ന ഡോ. റോഷൻബിജിലി, സം ഷെറിൻ ഗംഗാധരൻ , സംവിധായകരായ കെ.പി. സുനിൽ, ഹരിദാസ്, നടൻ ഇല്ലിക്കെട്ട് നമ്പൂതിരി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
സ്വാഗതസംഘം ചെയർമാൻ ഡോ. കെ.മൊയ്തു,
ഷെവലിയർ സി.ഇ. ചാക്കുണ്ണി, നവാസ് പൂനൂർ, പ്രൊഫ. ഫിലിപ്പ് കെ. ആന്റണി, അഡ്വ. എം.കെ. അയ്യപ്പൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


