സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ട് 102 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിൻ്റെ അപ്രോച്ച് റോഡ് നിർമ്മാണവുമായി ബദ്ധപ്പെട്ട് ബ്രിഡ്ജിൻ്റെ ഇരു വശങ്ങളിലുള്ള ഭൂവുടമകളുടെയും കെട്ടിട ഉടമകളുടെയും രണ്ടാംഘട്ട യോഗം നടത്തി.
ശനിയാഴ്ച രാവിലെ കുമ്പിടി നാസ് ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷിൻ്റെ നേതൃത്വത്തിൽ നടന്ന യോഗം സ്ഥലം ഏറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കി അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിക്കുവാനും ധാരണയായി.
കോട്ടക്കൽ എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ ചടങ്ങിൽ അദ്ധ്യക്ഷനായി.
ആനക്കര , കുറ്റിപ്പുറം പഞ്ചയാത്ത് മെമ്പർമാർ , ജനപ്രതിനിധികൾ ,
ലാൻ്റ് അക്വസിഷൻ ജനറൽ വൺ പാലക്കാട് സെപഷ്യൽ തഹസിൽദാർ കണ്ണൻ, വാല്യൂവേഷൻ അസിസ്റ്റൻ്റ് ജയ.വി.പി, റവന്യൂ ഇൻസ്പെക്റ്റർ, അനിൽകുമാർ, സുബ്രമണ്യൻ സർവേയർ വിജിന ,
ദ ജയ വി.പി റവന്യൂ , കിഫ്ബി , കിഡ്ക് , സി.എം.ഡി കേരള ഉദ്യോഗസ്ഥർ , നിർമ്മാണ കമ്പനി പ്രതിനിധികൾ , സ്ഥലം ഉടമകൾ എന്നിവർ പങ്കെടുത്തു.
ആനക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ. മുഹമ്മദ് സ്വാഗതവും കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് നസീറ നന്ദിയും പറഞ്ഞു.


