പൊന്നാനിയിലെ ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരക വിദേശ ഭാഷാ പഠന - വിവർത്തന ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു.*


 *പൊന്നാനിയിലെ ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരക വിദേശ ഭാഷാ പഠന - വിവർത്തന ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു.*

പൊന്നാനി: ഭാഷാ നൈപുണ്യം വളർത്തുന്നതിനും ഭാഷയുടെയും സാഹിത്യത്തിന്റെയും മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് കേരള ലാംഗ്വേജ് നെറ്റ് വർക്കിന്റെയും മലയാള സർവ്വകലാശാലയുടെയും നേതൃത്വത്തിൽ പൊന്നാനി ഐ സി എസ് ആർ ക്യാമ്പസിൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരക വിദേശ ഭാഷാ പഠന- വിവർത്തന ഉപകേന്ദ്രം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിച്ചു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഈ വർഷം ആരംഭിക്കുന്ന ഏഴ് മികവു കേന്ദ്രങ്ങളിൽ ഒന്നാണ് കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് കേന്ദ്രമെന്നും ഇതിന്റെ മുഖ്യ കേന്ദ്രത്തിന്റെ പ്രഖ്യാപനം തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ വെച്ച് നടത്തിയിരുന്നു. പൊന്നാനിയിലെ ഉപകേന്ദ്രത്തിലൂടെ കുറഞ്ഞ ചെലവിൽ വിദേശ ഭാഷാ പരിശീലനം സാധ്യമാക്കുകയാണ് പ്രാരംഭഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ജർമ്മൻ ഭാഷയിൽ A1 കോഴ്സും കമ്മ്യൂണിക്കേറ്റീവ് അറബിക്കിൽ സർട്ടിഫിക്കറ്റ് കോഴ്സുമാണ് ഉടൻ ആരംഭിക്കുക എന്നും . കൂടാതെ സ്പാനിഷ്, ഫ്രഞ്ച്, ചൈനീസ് ഭാഷകളും പരിശീലിപ്പിക്കുംമെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. പി നന്ദകുമാർ എം എൽ എ അധ്യക്ഷനായിരുന്നു, തുഞ്ചൻ മലയാള സർവകലാശാല വൈസ് ചാൻസലർ എൽ സുഷമ ആമുഖ പ്രഭാഷണം നടത്തി പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം, കാലിക്കറ്റ് യുനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ: പികെ ഖലീമുദ്ദീൻ, പ്രൊഫ: ഇമ്പിച്ചിക്കോയ, MT മുത്തുക്കോയ തങ്ങൾ, ഹാജി ഖാസിം കോയ സെയ്തു മുഹമ്മദ് തങ്ങൾ അഡ്വ: ജിസാൻ ടി ജോസ് എന്നിവർ സംസാരിച്ചു.   


പൊന്നാനി ശൈഖ് മഖ്ദൂം സൈനുദ്ദീൻ ഉപകേന്ദ്രത്തിലെ ഓഫ് ലൈൻ ക്ലാസുകൾ പൊന്നാനി ഐ സി എസ് ആർ തുടർപഠന കേന്ദ്രത്തിലാണ് നടത്തുന്നത്. ഇത് കൂടാതെ പ്ലസ് ടു, പോളിടെക്നിക്ക്, ഐടിഐ, എന്നീ കോഴ്സുകൾ കഴിഞ്ഞവർക്കും നഴ്സിംഗ്, എൻജിനീയറിങ്, മറ്റ് പ്രൊഫഷണൽ കോഴ്സുകൾ എന്നിവയുടെ പഠനത്തിനായും തൊഴിൽ ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയും ഓഫ് ലൈനായും പ്രത്യേകം ബാച്ചുകൾ ആരംഭിക്കും.അറബിക് കോഴ്സ് 120 മണിക്കൂറും ജർമൻ കോഴ്സ് 90 മണിക്കൂറുമാണ്. ഓരോ പഠന തൊഴിൽ മേഖലയ്ക്ക് ആവശ്യമായ പ്രത്യേക പദങ്ങൾ, ശൈലികൾ ഇവയുടെ പരിശീലനവും വളരെ കുറഞ്ഞ ഫീസിൽ ലഭ്യമാക്കും. അറബിക് കോഴ്സിന് 5000 രൂപയും ജർമൻ കോഴ്സിന് 10000 രൂപയും ആണ് ഫീസ്.

ആദ്യത്തെ ബാച്ചിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ഇളവുണ്ടാകും. മാത്രമല്ല, ഭാഷാ പഠനത്തിനായി പ്രത്യേക കെട്ടിടവും നിർമ്മിക്കും.

ഭാഷാപഠനത്തിന് സൗകര്യമൊരുക്കി യുവതയെ തൊഴിൽ നൈപുണ്യമുള്ളവരാക്കും. കേരളത്തെ ഏറ്റവും മികച്ച അറിവുൽപാദന കേന്ദ്രമാക്കി മാറ്റാൻ ഈ പദ്ധതി കൊണ്ട് സാധിക്കും.

Post a Comment

Previous Post Next Post