ചാലക്കുടി പോട്ട ലിറ്റിൽ ഫ്ലവർ ചർച്ച് കെസിവൈഎം യൂണിറ്റിന് 2023-24 മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കായുള്ള കർമശ്രേഷ്ഠ പുരസ്കാരം നൽകി പ്രകൃതി സംരക്ഷണസംഘം യൂത്ത് വിങ്ങ് തൃശ്ശൂർ ജില്ലാ കമ്മിറ്റി ആദരിച്ചു


 കർമ്മ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു.

ചാലക്കുടി പോട്ട ലിറ്റിൽ ഫ്ലവർ ചർച്ച് കെസിവൈഎം യൂണിറ്റിന് 2023-24 മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കായുള്ള കർമശ്രേഷ്ഠ പുരസ്കാരം നൽകി പ്രകൃതി സംരക്ഷണസംഘം യൂത്ത് വിങ്ങ് തൃശ്ശൂർ ജില്ലാ കമ്മിറ്റി ആദരിച്ചു. ചാലക്കുടി നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്യുകയും കെസിവൈഎം സംഘടനയെ ആദരിക്കുകയും ചെയ്തു.പ്രകൃതി സംരക്ഷണസംഘം യൂത്ത് വിങ്ങ് ജില്ലാ സെക്രട്ടറി അമൽ സി ജെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികാരി ഫാദർ ടോം മാളിയേക്കൽ മുഖ്യാതിഥിയായി. പ്രകൃതി സംരക്ഷണസംഘം യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് വിഷ്ണു എൻ എം, ജില്ലാ കോഡിനേറ്റർ ശബരിനാഥ് മണലി എന്നിവർ ആശംസ അറിയിച്ചു. പരിപാടിയുടെ ഭാഗമായി പറവകൾക്ക് സ്നേഹ തണ്ണീർകുടം പള്ളിയങ്കണത്തിൽ സ്ഥാപിക്കുകയും ചെയ്തു. ചടങ്ങിൽ കെ സി വൈ എം ഭാരവാഹികളായ

 ക്രിസ്റ്റി വർഗീസ് സ്വാഗതവും

ബിവിയ മേരി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post