തൃശൂർ നെടുപുഴയില്‍ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്ന് പേർ അറസ്റ്റില്‍.


 തൃശൂർ നെടുപുഴയില്‍ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്ന് പേർ അറസ്റ്റില്‍.തൃശൂർ നെടുപുഴ സ്വദേശികളായ ആജ്ഞേയനൻ (19), അലൻ (19), അരുണ്‍ (24) എന്നിവരാണ് പിടിയിലായത്. ഇതില്‍ അലനും അരുണും സഹോദരങ്ങളാണ്.

അലന്റെ വാടക വീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരെ കണ്ടതും സ്ഥലത്ത് നിന്ന് രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ബാംഗ്ലൂരുവില്‍ നിന്ന് ലഹരി വസ്തുകള്‍ കൊണ്ടുവന്നതെന്നും വാടക വീട്ടിലായിരുന്നു യുവാക്കളുടെ ലഹരിക്കച്ചവടമെന്നും പൊലീസ് പറയുന്നു. അലന്‍റെയും അരുണിന്‍റെയും അച്ഛൻ ജീവിച്ചിരിപ്പില്ല. അമ്മ വിദേശത്ത് ജോലി ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post