കെ കെ രമ എംഎല്‍എ ഷഹബാസിന്റെ വീട് സന്ദര്‍ശിച്ചു.

താമരശ്ശേരിയിൽ കൊല ചെയ്യപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിൻ്റെ വീട് കെ കെ രമ എംഎല്‍എ സന്ദര്‍ശിച്ചു. ഷഹബാസിന്റെ മരണത്തിന് കാരണക്കാരായ വിദ്യാർത്ഥികളിൽ ഒരാളുടെ പിതാവിൻ്റെ ക്വട്ടേഷൻ ബന്ധവും, ലഹരി മാഫിയാ സംഘങ്ങളുമായുള്ള ബന്ധവും അന്വേഷിക്കണമെന്ന് കെ.കെ രമ എംഎൽഎ ആവശ്യപ്പെട്ടു.


വീട്ടിൽ എത്തി മാതാപിതാക്കളുമായി സംസാരിച്ചെന്നും വളരെ സങ്കടകരമായ അവസ്ഥയാണ് വീട്ടിലേതെന്നും രമ പറഞ്ഞു.കൊച്ചു കുട്ടികൾ ഇത്തരത്തിലുള്ള ആക്രമങ്ങളിലേക്ക് മാറുകയും, കൊല ചെയ്യുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുന്നതും ഭീതിജനകമാണ്. 

ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടിയുണ്ടാവണം. ഈ കേസുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം.

Post a Comment

Previous Post Next Post