പെരുമ്പിലാവ് കരിക്കാട് പനിബാധിച്ചു 8 വയസുകാരൻ മരിച്ചു.

പനിബാധിച്ചു 8 വയസുകാരൻ മരിച്ചു. കരിക്കാട് പൂളക്കൽ പരേതനായ സുരേന്ദ്രൻ്റെ മകൻ അൻജിത്താണ് മരിച്ചത്. തിങ്കളാഴ്ച അൻജിത്തിന് പനിയും ശർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടോൽ ആശുപത്രിയിലും തുടർന്ന് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ രാത്രി 11 മണിയോടെ മരിക്കുകയായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. കരിക്കാട് C M L P സ്കൂളിലെ 3 -ാം ക്ലാസ് വിദ്യാർത്ഥിയാണ് അൻജിത്ത്. ജിഷയാണ് മാതാവ് , 7-ാം ക്ലാസ് വിദ്യാർത്ഥിനി ആര്യനന്ദ സഹോദരിയാണ്. 6 മസം മുമ്പാണ് അൻജിത്തിൻ്റെ പിതാവ് ഹൃദയാഘാകം മൂലം മരിച്ചത്.

Post a Comment

Previous Post Next Post