ദേശമംഗലം തലശ്ശേരിയിൽ വാഹനാപകടം
ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകർന്നു
ദേശമംഗലം :
തലശ്ശേരി എം എസ് എ ബനാത്ത് യത്തീംഖാന റോഡിനോട് ചേർന്നുള്ള തലശ്ശേരി സ്കൂളിനടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം അപകടത്തെ തുടർന്ന് പൂർണമായും തകർന്നു
ബുധനാഴ്ച രാത്രി 11.45 ടെയാണ് സംഭവം നടന്നത്. ചെറുതുരുത്തി യിൽനിന്നും കുന്നംകുളം ഭാഗത്തേത് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറുകയായിരുന്നു. രാത്രിയായതിനാൽ വൻ അപകടമാണ് ഒഴി വായത്.ചെറുതുരുത്തി പോലീസ് ന്റെയും നാട്ടുകാരുടെ സഹായത്തോടെ വാഹനം മാറ്റുകയും ചെയ്തു.ചെറുതുരുത്തി പയംകുളം തോണിക്കടവ് വീട്ടിൽ അബൂബക്കർ മകൻ ശിഹാബുദ്ദീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്രെറ്റ എന്ന കാറാണ് അപകടത്തിൽപ്പെട്ടത്.യത്തീംഖാന സ്ഥാപിച്ച ബോർഡും തകർന്നുവീണിട്ടുണ്ട്.