പ്രശസ്ത വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി.അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍. നെടുമ്പാശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തുന്നത്. ഇന്നലെ രാത്രി ഏറെ വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം സ്വകാര്യ ആശുപത്രിയില്‍ വൃക്കരോഗ വിഭാഗം സീനിയര്‍ സര്‍ജനാണ് ജോര്‍ജ്.പി.എബ്രഹാം.ഇന്നലൈ വൈകീട്ട് സഹോദരനൊപ്പമാണ് ജോര്‍ജ് നെടുമ്പാശേരിയിലെ തുരുത്തിശേരിയിലെ സ്വന്തം ഫാം ഹൗസില്‍ എത്തുന്നത്. തുടര്‍ന്ന് സഹോദരനെ പറഞ്ഞയക്കുകയായിരുന്നു. രാത്രി ഫാമില്‍ തന്നെ തങ്ങാനായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം. മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.
Tags:
STATE NEWS


