*ലഹരി:സാക്ഷരതാ യജ്ഞം മാതൃകയിൽ ജനമൊന്നിക്കണം
ചങ്ങരംകുളം : നാടിനെ ലഹരിമുക്തമാക്കാനും മാഫിയകളെ കണ്ടെത്തി കടുത്ത ശിക്ഷ നൽകാനും സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും സാക്ഷരതാ യജ്ഞം മാതൃകയിൽ ജനമൊന്നിച്ച് ഗ്രാമതലങ്ങളിൽ നിന്നും ബോധവൽക്കരണ - പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങണമെന്നും പന്താവൂർ ഇർശാദിൽ നടന്ന ലഹരി വിരുദ്ധ സംഗമം ആവശ്യപ്പെട്ടു
ഇർശാദ് കേന്ദ്ര കമ്മിറ്റി ചെയർമാൻ എം പി ഹസൻ ഹാജിയുടെ ആധ്യക്ഷതയിൽ എക്സൈസ് വകുപ്പ് ഓഫീസർ ഫസൽ പൊന്നാനി ഉദ്ഘാടനം ചെയ്തു .
തൃശ്ശൂർ ജില്ല വിമുക്തി കോഡിനേറ്റർ ഷഫീഖ് യൂസഫ് വിദ്യാർഥികൾക്ക് ക്ലാസ് എടുത്തു ; രണ്ടു മാസം നീണ്ടു നിൽക്കുന്ന കാമ്പയിൻ്റെ ഭാഗമായിരുന്നു പരിപാടി.
പി വിജയൻ, കെ.എം.ശരീഫ് ബുഖാരി , സി എം യൂസുഫ് , പ്രണവം പ്രസാദ് , കെ. സിദ്ദീഖ് മൗലവി അയിലക്കാട് , വാരിയത്ത് മുഹമ്മദലി,വി പി ഷംസുദ്ദീൻ ഹാജി , ഹസൻ നെല്ലിശ്ശേരി, നിസാർ പന്താവൂർ ,സലീം വയനാട് പ്രസംഗിച്ചു.


