നിയുക്ത കാതോലിക്ക മോർ ജോസഫ് മോർ ഗ്രീഗോറിയോസ് മോർ ഒസ്താത്തിയോസ് ബാവയുടെ കബറിടത്തിൽ പ്രാർത്ഥന നടത്തി.
കുന്നംകുളം: യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും,നിയുക്ത കാതോലിക്കാ ബാവായും,പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത
ആർത്താറ്റ്സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ സന്ദർശിച്ച് പ്രാർത്ഥന നടത്തി.
ഈ മാസം 25 ന് ലെബനോനിൽ വെച്ച് മെത്രാപ്പോലീത്തായെ ഇന്ത്യയിലെ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ കാതോലിക്ക ബാവയായി വാഴിക്കൽ ചടങ്ങ് നടക്കുകയാണ്.
ചടങ്ങിൻ്റെ ഭാഗമായി ആർത്താറ്റ് സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യാ സിംഹാസന പ്രതിനിധി പരിശുദ്ധ മോർ സ്ലീബാ മോർ ഒസ്താത്തിയോസ് ബാവയുടെ അനുഗ്രഹം തേടാനായി കബറിങ്കൽ എത്തിയത്.
പൂർവ്വികർ കാണിച്ചു തന്ന വിശ്വാസവും , സഭക്കായി ചെയ
യ്ത സമർപ്പണം ,ത്യാഗവും അനുസ്മരിച്ച്
കബറിടത്തിൽ ധൂപാപ്രാർത്ഥനയും നടത്തി. തുടർന്ന് കബറിടത്തിന് മുന്നിൽ പ്രാർത്ഥനയോടെ ഏറെ നേരം മൗനതപസ്സിലായി.
കാലം ചെയ്ത പൗലോസ് മോർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ കബറിടത്തിലും , ദിവംഗതരായ വൈദീകരുടെ കല്ലറകളിൽ മെത്രാപ്പോലീത്ത ധൂപപ്രാർത്ഥന നടത്തി
വിശ്വാസികളെ കൈമുത്തും നടത്തി വിശ്വാസികൾ നിയുക്ത കാതോലിക്ക ബാവയോടൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്തു.
ബുധനാഴ്ച രാവിലെ പള്ളിയിലെത്തിയ മെത്രാപ്പോലീത്തായെ ഫാ. ജിബിൻചാക്കോ കത്തിച്ച മെഴുകുതിരി നൽകി ഫാ. രാജൻ മാണി കോർ - എപ്പിസ്കോപ്പ , ഫാ. സ്ലീബാ കാട്ടുമങ്ങാട് കോർ എപ്പിസ് കോപ്പ , വൈദികരായ ഫാ. ജയേഷ് ജെക്കബ് ,ഫാ ബാബു ജോസഫ് , ഫാ സിജി മാത്യൂ , ഫാ. മനു തങ്കച്ചൻ എന്നിവരും ഭരണസമിതി അംഗങ്ങളും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. ലബനോനിൽ നടക്കുന്ന കാതോലിക്ക വാഴ്ചക്കായി സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ വിവിധ കക്ഷികളുടെ എം.എൽ.എ മാർ ഉൾപ്പെടുന്ന ഏഴംഗ പ്രതിനിധി സംഘത്തെ അയക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.


