തൃശൂർ പൂരം മെയ് ആറിന് നടക്കുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. മെയ് നാലിനാണ് സാമ്പിൾ വെടിക്കെട്ട്.


 തൃശൂർ : തൃശൂർ പൂരം മെയ് ആറിന് നടക്കുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. മെയ് നാലിനാണ് സാമ്പിൾ വെടിക്കെട്ട്. വെടിക്കെട്ട് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ കൃത്യമായി ഉറപ്പാക്കുമെന്നും മന്ത്രി വാർത്താസമ്മേളത്തിൽ പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗത്തിനു ശേഷമായിരുന്നു വാർത്താസമ്മേളനം. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, എംപി സുരേഷ് ഗോപി, ജില്ലാ കളക്ടർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ഭാരവാഹികൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വെടിക്കെട്ടിനെ സംബന്ധിച്ചുള്ള കേന്ദ്ര നിയമങ്ങളിലുൾപ്പെടെ ചർച്ച നടത്താൻ ഉടൻ മറ്റൊരു യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു

Post a Comment

Previous Post Next Post