വെളിയങ്കോട്: എം ടി എം കോളേജിലെ എൻ എസ് എസ്‌ യൂണിറ്റും ആന്റി നാർക്കോട്ടിക് സെല്ലും സായുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിൻ സിബിഐ റിട്ടയർ അഡീഷണൽ എസ് പി അബൂബക്കർ വി ഉദ്ഘാടനം ചെയ്തു


 ലഹരി വിരുദ്ധ കാമ്പയിൻ നടത്തി


വെളിയങ്കോട്: എം ടി എം കോളേജിലെ എൻ എസ് എസ്‌ യൂണിറ്റും ആന്റി നാർക്കോട്ടിക് സെല്ലും സായുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിൻ സിബിഐ റിട്ടയർ അഡീഷണൽ എസ് പി അബൂബക്കർ വി ഉദ്ഘാടനം ചെയ്തു. നാടിനും സമൂഹത്തിനും ആരോഗ്യത്തിനും ഭീഷണിയായ മയക്കു മരുന്ന് ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ അതിന്റെ ഗൗരവത്തിൽ തിരിച്ചറിയണം എന്നും, വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരിമാഫിയ രംഗത്ത് സജീവമാണ് എന്നും അതുകൊണ്ട് തന്നെ അത്തരക്കാരെ ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും അകറ്റി നിർത്താൻ ശീലിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ജോൺ ജോസഫ് അധ്യക്ഷനായിരുന്നു. സിവിൽ പോലീസ് ഓഫീസർ ഖമറുന്നീസ ലഹരി വിരുദ്ധ ക്ലാസ് എടുത്തു. സിവിൽ പോലീസ് ഓഫീസർമാരായ നജീബ്, സ്മിത എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആഷിക് എൻപി എന്നിവർ സംസാരിച്ചു. ലൈബ്രെറിൻ ഫൈസബാവ സ്വാഗതവും ആന്റി നാർക്കോട്ടിക് സെൽ കോർഡിനേറ്ററും വിമുക്തി സെൽ യോദ്ധയും ആയ അബ്ദുൽ ബാസിത് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post