പരിശുദ്ധ മോർ ഒസ്താത്തിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി

 

കുന്നംകുളം - ആർത്താറ്റ് സെൻ്റ് മേരിസ് സിറിയൻ സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായിരുന്ന പരിശുദ്ധ മോർ ഒസ്താത്തിയോസ് സ്ലീബ ബാവയുടെ 95 മത് ഓർമ്മ പെരുന്നാളിന് ഞായറാഴ്ച കൊടിയേറി 

രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക സഹവികാരി ഫാ .മനു തങ്കച്ചൻ ഓർമ്മപ്പെരുന്നാളിന് കൊടിയേറ്റം നടത്തി 

മാർച്ച് 19 മുതൽ 23 വരെയുള്ള ദിവസങ്ങളിലാണ് ഓർമ്മപ്പെരുന്നാൾ ആചരിക്കുന്നത്.

19, 20, 21 ബുധൻ , വ്യാഴം , വെള്ളി ദിവസങ്ങളിൽ വൈകീട്ട് 6 ന് സന്ധ്യാ പ്രാർത്ഥന, ഗാന ശൂശ്രൂഷക്ക് ശേഷം സുവിശേഷ യോഗവും നടക്കും ഫാ അരുൺ എബ്രഹാം , ഫാ. അഭിലാഷ് എബ്രഹാം , ഫാ. ബൈജു കാരിക്കോട് എന്നിവർ വചനപ്രഘോഷണം നടത്തും

22 ന് ശനിയാഴ്ച വടവുകോട് , പൊയ്ക്കാട്ടുശേരി , ചേലക്കര , ചാലിശേരി , അകതിയൂർ , വൈശേരി ഇടങ്ങളിൽ നിന്നുള്ള കാൽനട തീർത്ഥ യാത്രകൾ വൈകീട്ട് ആറിന് സിംഹാസന പള്ളിയിൽ എത്തും

6ന് സന്ധ്യാ പ്രാർത്ഥന , കബറിങ്കൽ ധൂപ പ്രാർത്ഥന , അനുസ്മരണ സമ്മേളനം , അത്താഴസദ്യ എന്നിവ നടക്കും.

23 ന് ഞായറാഴ്ച പുലർച്ച 3 ന് ആരംഭിക്കുന്ന തീർത്ഥയാത്രകൾ 6 ന് പള്ളിയിലെത്തും തുടർന്ന് പ്രഭാത പ്രാർത്ഥന ഏഴിന് വിശുദ്ധ മൂന്നിന്മേൽ കുർബാന , പ്രസംഗം , ധൂപ പ്രാർത്ഥന , ആശിർവാദം , നേർച്ച സദ്യ എന്നിവയും ഉണ്ടാകും

സിംഹാസന പള്ളികളുടെ കുര്യാക്കോസ് മോർ ദിയസ്കോറസ് , ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മോർ പീലക്സിനോസ് എന്നീ മെത്രാപ്പോലീത്തന്മാർ മുഖ്യ കാർമ്മികത്വം വഹിക്കും.

വികാരി റവ ഫാ ജിബിൻ ചാക്കോ , സഹ വികാരി റവ ഫാ മനു തങ്കച്ചൻ , ട്രസ്റ്റീമാരായ ചാക്കോ ജോർജ്ജ് പനക്കൽ ,സിറിൽ ജോൺ പുലിക്കോട്ടിൽ,സെക്രട്ടറി വർഗീസ് തറയിൽ , ട്രഷറർ ഗ്രിഗറി പനക്കൽ ജോ സെക്രട്ടറി ടെറിൻ വർഗീസ് ,പെരുന്നാൾ കൺവീനർ രാജൻ കെ യു എന്നിവർ നേതൃത്വം നൽകും



Post a Comment

Previous Post Next Post