വിഷ്ണു കിടങ്ങൂരിനെ കരുണാലയത്തിൽ ആദരിച്ചു

കുന്നംകുളം :പ്രകൃതി സംരക്ഷണ സംഘം ചൊവ്വന്നൂർ കരുണാലയത്തിൽ സംഘടിപ്പിച്ച സമാദരണ ചടങ്ങിൽ വെച്ച് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എസ്.എസ്.എൽ.സി. വിദ്യാർത്ഥികളെ സൗജന്യമായി ട്രയിനിംഗ് നൽകി വിജയത്തിലേക്കെത്തിച്ച യുവഎഴുത്തുകാരൻ

വിഷ്ണു കിടങ്ങൂരിനെ സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ഉപഹാരം നൽകി ആദരിച്ചു.

പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി തോമസ് എൻ അധ്യക്ഷത വഹിച്ചു.സിസ്റ്റർ എലിസബത്ത്, സിസ്റ്റർ ലൂമിയ പ്രകൃതി സംരക്ഷണ സംഘം ജില്ലാ ജോ.സെക്രട്ടറി ഡെന്നീസ് മങ്ങാട്,പ്രകൃതി സംരക്ഷണ സംഘം യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് വിഷ്ണു എൻ.എം.,യൂത്ത് വിംഗ് ജില്ലാസെക്രട്ടറി അമൽ ജോയ്,ഷാജൻ കുന്നംകുളം എന്നിവർ അനുമോദന പ്രസംഗം നടത്തി.

Post a Comment

Previous Post Next Post