വിടപറയാം ലഹരിയോട് , കാത്തുസൂക്ഷിക്കാം നമ്മെ തന്നെ ക്യാമ്പയിൻ മേരി മാത ബോയ്സ് കോട്ടേജിൽ സംഘടിപ്പിച്ചു.
പെരുമ്പിലാവ്:യുവ തലമുറയുടെ ഭാവി ഇരുട്ടിലാക്കുന്നലഹരിഉപയോഗത്തിനെതിരെ പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായിനടത്തപ്പെടുന്ന വിട പറയാം ലഹരിയോട് , കാത്തുസൂക്ഷിക്കാം നമ്മെ തന്നെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മേരി മാതാ ബോയ്സ് കോട്ടേജിൽ സംഘടിപ്പിച്ച പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ നിർവ്വഹിച്ചു. പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങുകൾക്ക് ഫാദർ . മനു സ്വാഗതം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തകനും ലഹരി നിർമാർജന സമിതി മുൻ തൃശൂർ ജില്ലാ പ്രസിഡണ്ടുമായ ഷാജി കല്ലും വീട്ടിൽ മുഖ്യ സന്ദേശം നൽകി. പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷറും , ഓർമ്മ മരവും മേരി മാതാ ബോയ്സ് കോട്ടേജ് ഡയറക്ടർ ഫാദർ അലക്സ് ബേബിക്കു കൈമാറി. . ക്വിസ് മത്സരത്തിലെ വിജയികൾക്ക് വൃക്ഷ തൈകൾ സമ്മാനമായി നൽകി. പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി


