സിസിടിവിയുടെ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം


 സിസിടിവിയുടെ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം

കുന്നംകുളത്തെ പ്രാദേശിക കേബിള്‍ടിവി നെറ്റ്‌വര്‍ക്കായ സിസിടിവിയുടെ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി .എക്‌സൈസ്- പോലീസ്- തദ്ദേശസ്ഥാപനങ്ങള്‍, വിവിധ കൂട്ടായ്മകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സിസിടിവി ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുന്നത്. സിസിടിവി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അസി. എക്‌സൈസ് കമ്മീഷണര്‍ പി.കെ.സതീഷ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.. ലഹരിക്കെതിരെ ചെറുവിരല്‍ അനക്കുന്നത് പോലും മഹത്തായ സാമൂഹ്യസേവനമാണ്. നമ്മുടെ തലമുറയെ കാര്‍ന്ന് തിന്നുന്ന ഈ വിപത്തിനെതിരെ എക്‌സൈസും, പോലീസും വലിയ യുദ്ധമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് എക്സൈസ് കമ്മീഷണര്‍ പറഞ്ഞു.. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് തൃശൂര്‍ റെയിഞ്ച് ഓഫിസര്‍ ലത്തീഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കുന്നംകുളം പൊലിസ് എസ്.എച്ച്.ഒ യു.കെ ഷാജഹാന്‍ മുഖ്യപ്രഭാഷണം നടത്തി.. 

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്ല്യംസ്, ബഥനി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. യാക്കോബ് ഒ.ഐ.സി, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.പി സാക്‌സണ്‍, എക്‌സൈസ് കുന്നംകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ശിവശങ്കരന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ബിജു സി.ബേബി, കെ.കെ.മുരളി, ലബീബ് ഹസ്സന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിഞ്ചു.സി.ജേക്കബ്ബ് തുടങ്ങിയവര്‍ സംസാരിച്ചു.സിസിടിവി മാനേജിംഗ് ഡയറക്ടര്‍ ടിവി ജോണ്‍സണ്‍ സ്വാഗതവും ന്യൂസ് ആന്‍ഡ് പ്രോഗ്രം ഡയറക്ടര്‍ കെ.സി ജോസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post