ചാലിശ്ശേരി പഞ്ചായത്തിൽ രണ്ടാംഘട്ട കുടിവെള്ള ടാങ്ക് വിതരണം നടത്തി :-*


 ചാലിശ്ശേരി പഞ്ചായത്തിൽ രണ്ടാംഘട്ട കുടിവെള്ള ടാങ്ക് വിതരണം നടത്തി 

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ എസ്.സി.കുടുംബങ്ങൾക്കുള്ള രണ്ടാംഘട്ട കുടിവെള്ള ടാങ്ക് വിതരണം നടത്തി.പഞ്ചായത്ത് അംബേദ്കർ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ ടാങ്ക് വിതരണ ഉദ്ഘാടനം നടത്തി.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞാലിന്റെ അധ്യക്ഷനായി.

അസിസ്റ്റന്റ് സെക്രട്ടറി എ.രാജേഷ് പദ്ധതി വിശദീകരണം നടത്തി.

രണ്ടാംഘട്ടത്തിൽ 42 കുടുംബങ്ങൾക്കും , ഒന്നാം ഘട്ടത്തിൽ കഴിഞ്ഞ മാസത്തിൽ 45 കുടുംബങ്ങൾക്കും കുടിവെള്ള ടാങ്ക് വിതരണം നടത്തി.

ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു,പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ശിവാസ്,ഷഹന അലി,സജിത ഉണ്ണികൃഷ്ണൻ.സരിത വിജയൻ,ഫാത്തിമത്ത് സിൽജ,കെ.സുജിത,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post