ചാലിശ്ശേരി മൈത്രീ കൂട്ടായ്മ പട്ടിശ്ശേരി യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പും സ സൗഹൃദ ഇഫ്താർ സംഗമവും നടത്തി.


 ലഹരി വിരുദ്ധബോധവൽക്കരണവും 

ഇഫ്താർ സംഗമവും സംഘടിപ്പിച്ചു 

ചാലിശ്ശേരി മൈത്രീ കൂട്ടായ്മ പട്ടിശ്ശേരി യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പും സ സൗഹൃദ ഇഫ്താർ സംഗമവും നടത്തി.

പട്ടിശ്ശേരി ജി ജെ ബി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ്  പഞ്ചായത്ത്‌ പ്രസിഡന്റ് വിജേഷ് കുട്ടൻ ഉദ്ഘാടനം ചെയ്തു. വാർഡ്‌മെമ്പർ റംല വീരാൻ കുട്ടി അധ്യക്ഷനായി.

 തൃത്താല എക്സൈസ് ഓഫീസർ ആരതി, ചാലിശ്ശേരി പോലിസ് ഓഫിസർ അബ്ദുൽ കരീം, മഹല്ല് ഹതീബ് സഫ്‌വാൻ ഹൈതമി എന്നിവർ പ്രഭാഷണങ്ങൾ നിർവ്വഹിച്ചു.


 ഗോപിനാഥ് പലഞ്ചേരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പഞ്ചായത്തംഗങ്ങളായ ഹുസൈൻ പുലിയാഞ്ഞാലിൽ , ഷഹനാ അലി , പി എ കെ ഉണ്ണി ഹാജി, പിസി ഗംഗാധൻ, എ എം യൂസഫ് ഹാജി, കെ വി കെ മൊയ്‌ദു. തുടങ്ങിയവർ സംബന്ധിച്ചു.

സിപി ഹൈദർ അലി സ്വാഗതവും സിപി അബ്ദുൽ സലാം നന്ദിയും പറഞ്ഞു. കൂട്ടായ്മ ഭാരവാഹികളായ അഷ്‌റഫ്‌ സിപി, താജുദ്ധീൻ കെപി, ബൈജു കുട്ടൻ, ഇല്യാസ് സിപി ജംഷീർ .ഉസ്മാൻ.ബഷീർ.ബാസിത്ത്. ഹംസു അജാസ്. തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post