ചാലിശേരി കവുക്കോട് ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോൽസവം ആഘോഷിച്ചു.
ചൊവ്വാഴ്ച രാവിലെ നാലിന് നടതുറക്കും വിശേഷാൽ പൂജകൾക്ക് മേൽശാന്തി മംഗലത്ത് നാരായണൻ നമ്പൂതിരി കാർമ്മികത്വo വഹിച്ചു.
ഉച്ചക്ക് 3 ന് ദേവസ്വം പൂരം എഴുന്നെള്ളിച്ചു ഗജവീരൻ പാലോട്ട് കർണ്ണൻ ഭഗവാൻ്റെ തിടമ്പേറ്റി
കൊരട്ടിക്കര ബാബു , പൊറ്റേടത്ത് മണി പഞ്ചവാദ്യത്തിലും , മുലയംപറമ്പ് വാദ്യകലാ സംഘത്തിൻ്റെ നേതൃത്വത്തിൽ പാണ്ടിമേളവും അരങ്ങേറി.തുടർന്ന് പന്ത്രണ്ടിലധികം ദേശ പൂരങ്ങൾ ക്ഷേത്രത്തിലെത്തി അമ്പലം വലയം ചെയ്തു.രാത്രിയിൽ ദീപരാധന, ചുറ്റുവിളക്ക് ,കൊമ്പ് പറ്റ് ,കുഴൽപറ്റ് എന്നിവയും ആലിക്കര ഉണ്ണികൃഷ്ണൻ്റെനേതൃത്വത്തിൽതായമ്പകയും നടന്നു.ഫേൻസി വെടിക്കെട്ടും , ഗാനമേളയും നയന മനോഹരമായി.
ബുധനാഴ്ച പുലർച്ച മൂന്നിന് ദേവസ്വം പൂരം എഴുന്നെള്ളിച്ചു താലവരവും നടന്നതോടെ പൂരത്തിന് സമാപനമായി.
ആഘോഷങ്ങൾക്ക് കുളത്താണി ദേവസ്വം പ്രസിഡൻ്റ് കെ ശങ്കരൻനായർ , സെക്രട്ടറി കെ രവീന്ദ്രൻ , ട്രഷറർ ഗോവിന്ദൻ നായർ എന്നിവരടങ്ങുന്ന ദേവസ്വം കമ്മിറ്റി നേതൃത്വം നൽകി.


