രാമവർമ്മപുരം പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ സ്നേഹ തണ്ണീർകുടം സ്ഥാപിച്ചു..


 രാമവർമ്മപുരം പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ സ്നേഹ തണ്ണീർകുടം സ്ഥാപിച്ചു.

രാമവർമ്മപ്പുരം: കനത്ത വേനലിൽ പറവകൾക്ക് ഒരല്പം ദാഹജലം നൽകുന്നതിനു വേണ്ടി പ്രേരണ നൽകുന്നതിനു വേണ്ടി

പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ 2011- ൽ തുടക്കം കുറിച്ചപറവകൾക്ക്സ്നേഹതണ്ണീർകുടം പദ്ധതിയുടെ ഭാഗമായി രാമവർമ്മപ്പുരം പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ സ്ഥാപിച്ച സ്നേഹ തണ്ണീർ കുടത്തിന്റെ ഉദ്ഘാടനം സീനിയർ ഡോക്ടറും നാച്ചറൊപതിസ്റ്റുമായ ഡോക്ടർ വിജയകുമാർ ഏ കെ നിർവ്വഹിച്ചു.

പ്രകൃതി സംരക്ഷണസംഘം തൃശൂർ ഏരിയാ സെക്രട്ടറി ശ്രീജിത് പെരിങ്ങാവ് അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ പദ്ധതി വിശദീകരണം നടത്തി

സ്നേഹ തണ്ണീർ കുടംബ്രോഷർ കൈമാറി. ചടങ്ങിൽ 

ഡോക്ടർ നന്ദജ ജയൻ , വിക്രം ദാസ് , സരസ്വതി, റിമ്നേഷ്, ജിനി,രഞ്ജു,, അജിത ( ഗസ്റ്റ് )തുടങ്ങിയവർ ആശംസകളർപ്പിച്ചു.

തങ്ങളുടെ വീടുകളിൽ പറവകൾക്ക് ദാഹജലമൊരുക്കുമെന്ന് ഉറപ്പു നൽകി....


Post a Comment

Previous Post Next Post