വനിതാ ദിനത്തോടുബന്ധിച്ച് നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന എം.സി കുഞ്ഞിറ്റി ടീച്ചറെ പ്രകൃതി സംരക്ഷണ സംഘം പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചു.

പെരുമ്പിലാവ്:വനിതാ ദിനത്തോടുബന്ധിച്ച് നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന പെരുമ്പിലാവ് എൽ. എം. യു.പി സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത എം.സി കുഞ്ഞിറ്റി ടീച്ചറെ പ്രകൃതി സംരക്ഷണ സംഘം പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചു. സംഘം ജോയിന്റ് സെക്രട്ടറി ഡെന്നീസ് മങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നംകുളം സ്റ്റേഷൻ എ എസ് ഐ മധു സി. വി . ടീച്ചറെ പെന്നാട അണിയിച്ച് ആദരിച്ചു. കവിയത്രി മാധവി ചാത്തനാത്ത് വൃക്ഷ തൈ കൈമാറി . പ്രകൃതി സംരക്ഷണസംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് മുഖ്യാഥിതി യായിരുന്നു. ട്രഷറർ ശങ്കരനാരായണൻ , പി.ഐ ബാബു എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post