കോഴിക്കോട്. വനിതാ ദിനത്തിൽ ആരോഗ്യ വെല്ലുവിളികളെ അതിജീവിച്ച് അർപ്പണബോധത്തോടെ അധ്യാപക സേവനം നടത്തിവരുന്ന മാനിപുരം എ യുപി സ്കൂളിലെ അധ്യാപിക ടി. എം. മിനിയെ ഹോളിലാന്റ് പിൽഗ്രിം സൊസൈറ്റിയും പ്രവൃതി ആയുർ ഹെറിറ്റേജും സംയുക്തമായി ആദരിച്ചു.
പ്രവൃതി ഹെറിറ്റേജ് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങ് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ചെയർപേഴ്സൺ പ്രീമ മനോജ് ഉദ്ഘാടനം ചെയ്തു.ഡോ. കെ അഖില ശങ്കർ അധ്യക്ഷത വഹിച്ചു,
പ്രമുഖ അമച്വർ ഫോട്ടോഗ്രാഫറും സാംസ്കാരിക പ്രവർത്തക യുമായ സതി ആർ വി ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും മുഖ്യാതിഥിക്ക് പൊന്നാട അണിയിക്കുകയും ചെയ്തു. സമസ്ത മേഖലകളിലും വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ച ഷെവലിയാർ സി ഇ ചാക്കുണ്ണി പ്രസ്താവിച്ചു
ടി എം മിനി മറുപടി പ്രസംഗം നടത്തി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. പ്രകൃതി ആയുർവേദ ഹെറിറ്റേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മഞ്ജുശ്രീ സ്വാഗതവും സൊസൈറ്റി സെക്രട്ടറി എം കെ അയ്യപ്പൻ നന്ദിയും പറഞ്ഞു


