പ്രകൃതി സംരക്ഷണസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് ഇന്ന് തുടക്കം.

 

പ്രകൃതി സംരക്ഷണസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് ഇന്ന് തുടക്കം. 


വിട പറയാം ലഹരിയോട് കാത്തുസൂക്ഷിക്കാം നമ്മെ തന്നെ എന്ന സന്ദേശം ഉയർത്തി സംഘടിപ്പിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പെരുമ്പിലാവ് അക്കിക്കാവിലെ പി എസ് എം ദന്തൽ കോളേജിൽ ഇന്ന് നടക്കും. 


കുന്നംകുളം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ. മണികണ്ഠൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം മുഖ്യ അതിഥിയാകും.

പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ , തുടങ്ങി ജില്ല, സംസ്ഥാന ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും.


ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ക്വിസ് മത്സരം , പ്രതിജ്ഞ, ഓർമ്മ മരം നടൽ ,ലഹരി വിരുദ്ധ സന്ദേശം റാലി, ഫ്ലാഷ് മോബ് , സെമിനാറുകൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു

Post a Comment

Previous Post Next Post