ചാലിശേരിയിൽ നിന്ന്
വടക്കൻമേഖല കാൽനട തീർത്ഥയാത്ര ശനിയാഴ്ച
ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിലേക്കുള്ള വടക്കൻ മേഖല കാൽനട തീർത്ഥയാത്ര ശനിയാഴ്ച നടക്കും.രാവിലെ വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ കുർബ്ബാന അർപ്പിക്കും തുടർന്ന് ഒമ്പതിന് തീർത്ഥയാത്രആരംഭിക്കും.കുന്നംകുളം - ആർത്താറ്റ് സെൻ്റ് മേരീസ് സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായ പരിശുദ്ധ സ്ളീബാ മോർ ഒസ്താത്തിയോസ് ബാവായുടെ 95-ാം ഓർമ്മപെരുന്നാളിനോടനുബന്ധിച്ചാണ് പരിശുദ്ധ ബാവായുടെ കബറിങ്കലേക്ക് വടക്കൻമേഖല കാൽനടതീർത്ഥയാത്ര നടത്തുന്നത്.കല്ലുപുറം , കൊരട്ടിക്കര , അക്കിക്കാവ് , കുന്നംകുളം താഴത്തെ പാറ എന്നിടങ്ങളിലെ സ്വീകരണത്തിനുശേഷം തീർത്ഥയാത്ര വൈകീട്ട് ആറിന് ആർത്താറ്റ് കബറിങ്കൽ എത്തിച്ചേരും.
തീർത്ഥയാത്രക്ക് വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകും


