ഈസാമ്പത്തികവർഷത്തിന്റെ അവസാനദിനങ്ങളിൽ ബാങ്ക് പണിമുടക്ക് വരുന്നു. 9 യൂണിയനുകള്‍ ചേർന്നുള്ള ബാങ്ക് പണിമുടക്ക് മാര്‍ച്ച് 24,25 (തിങ്കള്‍, ചൊവ്വ) തീയതികളിലാണ്. ഞയറാഴ്ചക്ക് ശേഷം വരുന്ന ദിവസങ്ങളായതിനാൽ മൂന്ന് ദിവസങ്ങളിൽ ബാങ്ക് ഇടപാടുകളില്‍ തടസം നേരിടും.
യുണൈറ്റഡ് ഫോറം ഫോര്‍ ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഓള്‍ ഇന്ത്യ ബാങ്ക് എപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നിങ്ങനെ ഒൻപത് സംഘടനകളാണ് യുണൈറ്റഡ് ഫോറം ഫോര്‍ ബാങ്ക് യൂണിയന്‍സിൽ ഉൾപ്പെടുന്നത്. കൂടുതല്‍ ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരമാക്കുക, പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ 5 ദിവസമാക്കുക എന്നതൊക്കെയാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങൾ.
ഈ സാമ്പത്തിക വർഷത്തിന്റെ (മാർച്ച് 31) അവസാന ദിനം അവധിയാണെങ്കിലും. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പ്രവൃത്തി ദിനം ജീവനക്കാര്‍ ബാങ്കില്‍ എത്തണമെന്ന് ആര്‍ബിഐ നിര്‍ദേശമുണ്ട്.