കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കുന്നംകുളം ബിഎസ്എൻഎൽ ഓഫീസ് ഉപരോധിച്ചു.
എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
എൻസിപി ജില്ലാ സെക്രട്ടറി ഇ എ ദിനമണി അധ്യക്ഷനായി.
കേരള കോൺഗ്രസ്സ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം സെബാസ്റ്റ്യൻ ചൂണ്ടൽ,
ജനതാദൾ നിയോജക മണ്ഡലം പ്രസിഡന്റ്
നാസർ ഹമീദ്, കോൺഗ്രസ്സ് എസ് ജില്ലാ വൈസ് പ്രസിഡന്റ് റഫീക് തങ്ങൾ, സിപിഐ എം ജില്ലാ കമ്മറ്റി അംഗങ്ങളായ എം ബാലാജി, എം എൻ സത്യൻ, കെ ഡി ബാഹുലേയൻ,
ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ, ഏരിയാ കമ്മറ്റിയംഗങ്ങളായ കെ എം അഷറഫ്,
പി എം സോമൻ, പി എം സുരേഷ്, നഗരസഭ ചെയർമാൻ സീത രവീന്ദ്രൻ, എൻസിപി ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ ജലീൽ, എന്നിവർ സംസാരിച്ചു.