വിയ്യൂർ പോലീസ് സ്റ്റേഷനിൽ സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു.


 വിയ്യൂർ പോലീസ് സ്റ്റേഷനിൽ സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു.

തൃശൂർ:

കടുത്ത വേനലിൽ ദാഹിച്ചു വലയുന്ന പറവകൾക്ക് ഒരല്പം ദാഹജലം നൽകുന്നതിനു വേണ്ടി 2011 മുതൽ പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സ്നേഹ തണ്ണീർ കുടം പദ്ധതിയുടെ ഭാഗമായി വിയൂർ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഉദ്ഘാടനം സബ് ഇൻസ്പെക്ടർ വിനോജ് കുമാർ തണ്ണീർ കുടത്തിലേക്ക് വെള്ളം ഒഴിച്ച് കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. . പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷർ പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ സ്റ്റേഷൻ ഹൗസ് ഓഫീസർ മിഥുൻ കെ പി ക്കു കൈമാറി. പ്രകൃതി സംരക്ഷണ സംഘം തൃശൂർ ഏരിയാ സെക്രട്ടറി ശ്രീജിത്ത് പെരിങ്ങാവ് . പദ്ധതി വിശദീകരിച്ചു.. സ്റ്റേഷന്റെ . സമീപത്തെ ഓഫീസുകളിൽ സ്നേഹ തണ്ണീർ കുടം ഒരുക്കും. എന്ന് . ഉദ്യോഗസ്ഥർ ഉറപ്പു നൽകി.

Post a Comment

Previous Post Next Post