പറക്കുളം എൻ എസ് എസ് കോളേജിന് ഹരിത കേരള മിഷന്റെ അംഗീകാരം ലഭിച്ചു. കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഹരിത ക്യാമ്പസ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് എ പ്ലസ് സർട്ടിഫിക്കറ്റ് ലഭിച്ചത്. കോളേജിൽ വച്ചു നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു കെ പി ക്കു സർട്ടിഫിക്കറ്റ് കൈമാറി. ഹരിത കേരള മിഷൻ തൃത്താല ബ്ലോക്ക് കോർഡിനേറ്റർ നീരജ രാമദാസ് ക്ലാസ്സ് എടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി പ്രഭ , വീണ എസ്, ഡോ. ജയകൃഷ്ണൻ പി എന്നിവർ സംസാരിച്ചു.


