ലെബനോനിലെത്തിയ കേന്ദ്ര പ്രതിനിധി സംഘത്തെ പാത്രിയർക്കീസ് ബാവ സ്വീകരിച്ചു.
യാക്കോബായ സുറിയാനി സഭ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് കാതോലിക്ക വാഴിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര ഗവൺമെൻ്റ് പ്രതിനിധി സംഘം ചൊവ്വാഴ്ച രാവിലെ ലെബനോനിൽ എത്തി.
മുൻ കേന്ദ്ര മന്ത്രിമാരായ.വി. മുരളീധരൻ, അൽഫോൺസ് കണ്ണന്താനം, ബെന്നി ബെഹനാൻ. എം .പി , ഷോൺ ജോർജ് എം.പി
തുടങ്ങിയ കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിനിധി സംഘത്തിലെ
എല്ലാവരെയും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം പാത്രിയാർക്കീസ് ബാവ സ്വീകരിച്ചു. ചടങ്ങിൽ മലങ്കര കത്തോലിക്ക സഭ അധ്യഷൻ കർദ്ദിനാൾ മോർ ക്ലീമിസ് കാതോലിക്ക ബാവ , സഭാ സെക്രട്ടറി ജേക്കബ് സി മാത്യൂ എന്നിവർ പങ്കെടുത്തു
Tags:
International


