*മഹിളാ കോൺഗ്രസ് ഉച്ച നടത്തവും ലഹരി വിരുദ്ധ സദസ്സും നടത്തി:-*
കപ്പൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ ഉച്ച നടത്തവും ലഹരി വിരുദ്ധ സദസ്സും നടത്തി.
ലഹരി മയക്കുമരുന്ന് മാഫിയകളെ ഇല്ലാതാക്കാനും വിതരണക്കാരുടെ ഉറവിടം കണ്ടുപിടിക്കുവാനും സർക്കാരിന്റെ എല്ലാ വകുപ്പുകളും യോജിച്ച് ഫലപ്രദമായി പ്രവർത്തിക്കണമെന്നും ലഹരി വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി.നിർവാഹ സമിതി അംഗം സി.വി.ബാലചന്ദ്രൻ പറഞ്ഞു.മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജിഷി ഗോവിന്ദ് അധ്യക്ഷയായി
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി.ഫാത്തിമ മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ കെ.ബാബുനാസർ,പി.മാധവദാസ്,ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ,മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ എം.ടി.ഗീത,പി.ഇന്ദിര, സി.കെ.ശോഭന,എ.എം.റുഖിയ ഹംസ,സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂക്ക്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കര, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ടി.കെ.സുനിൽകുമാർ, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ഷംസുദ്ധീൻ,മാനു വട്ടൊള്ളി,മണ്ഡലം പ്രസിഡന്റുമാരായ മുരളി മൂത്താട്ട്,സലിം കൂടല്ലൂർ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സനോജ് കണ്ടലായിൽ എന്നിവർ സംസാരിച്ചു.


