കുന്നംകുളം:കൊടും വേനലിൽ ദാഹിച്ചുവലയുന്ന പറവകൾക്ക് ഒരല്പ ദാഹ ജലം നൽകുന്നതിനു പ്രേരണ നൽകുന്നതിനായി പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ
2011- ൽ തുടക്കം കുറിച്ച പറവകൾക്ക് സ്നേഹതണ്ണീർകുടം പദ്ധതിയുടെ ഭാഗമായി കുന്നംകുളം മിനി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച സ്നേഹ തണ്ണീർ കുടംപ്രോഗ്രാമുകളുടെ ഔദ്യോഗിക ഉദ്ഘാടനം തഹസിൽദാർ ഹേമ ഒബി നിർവ്വഹിച്ചു.
പ്രകൃതി സംരക്ഷണസംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ അദ്ധ്യക്ഷത വഹിച്ചു.പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ കോർഡിനേറ്റർ സജി മാത്യൂ പദ്ധതി വിശദീകരണം നടത്തി.
സ്നേഹ തണ്ണീർ കുടം ബ്രോഷർ ഡെപ്പൂട്ടി തഹസിൽദാർമാരായ തോംസൺ സി എൽ, സീമന്ദിനി എം കെ തുടങ്ങിയവർക്ക് കൈമാറി. ചടങ്ങുകൾക്ക് താലൂക്ക് ഓഫീസ് ജീവനക്കാരായ ജിയോ കെ വിത്സൺ, ഭവീഷ് എം യു , ഗീത വി , സ്മിത കെ പി , രാജി എ എം , ജോഷി ജോസ് എം, ദിവ്യ ബി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
തങ്ങളുടെ വീടുകളിലും പറവകൾക്ക് ദാഹജലമൊരുക്കുമെന്ന് ജീവനക്കാർ പറഞ്ഞു.


