ഉത്സവാഘോഷത്തിനിടയില്‍ എയര്‍ഗണ്ണുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ കയ്യോടെ പിടികൂടി പൊലീസ് . പട്ടാമ്പി തൃത്താല വേങ്ങശ്ശേരി പൂരത്തിനിടെയാണ് സംഭവം


 ഉത്സവാഘോഷത്തിനിടയില്‍ എയര്‍ഗണ്ണുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ കയ്യോടെ പിടികൂടി പൊലീസ് . പട്ടാമ്പി തൃത്താല വേങ്ങശ്ശേരി പൂരത്തിനിടെയാണ് സംഭവം. തോക്ക് കസ്റ്റഡിയിലെടുത്ത തൃത്താല പൊലീസ് ഒതളൂര്‍ സ്വദേശിയായ യുവാവിനെ കേസെടുത്ത് വിട്ടയച്ചു.വേങ്ങശ്ശേരി ഉല്‍സവാഘോഷ കമ്മിറ്റിയില്‍പ്പെട്ട ദില്‍ജിത്താണ് എയര്‍ഗണുമായി ഉത്സവാഘോഷത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്. തൃത്താല കോക്കാട് സെന്ററില്‍ വച്ചാണ് യുവാവിന്റെ കയ്യിലുള്ള തോക്ക് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് എയര്‍ഗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉത്സവ പരിപാടികള്‍ക്കിടയില്‍ എയര്‍ഗണ്‍ പ്രദര്‍ശിപ്പിച്ചതിനും, എയര്‍ഗണ്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്. എയര്‍ഗണ്‍ പൊട്ടിയിരുന്നെങ്കില്‍ പൊതുജനങ്ങളുടെ ജീവന് അപായം സംഭവിക്കുമായിരുന്നെന്നും എഫ്‌ഐആറില്‍ പറയുന്നു. പെരുമ്പിലാവില്‍ നിന്നാണ് യുവാവ് എയര്‍ഗണ്‍ വാടകയ്ക്ക് എടുത്തതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

Post a Comment

Previous Post Next Post