*റോഡില്‍ 'കൊലപാതകത്തിന്റെ' റീല്‍ ചിത്രീകരണം; രണ്ടുപേര്‍ അറസ്റ്റില്‍*
ബംഗളൂരു: വ്യാജ രക്തവും ആയുധങ്ങളും ഉപയോഗിച്ച് റോഡില്‍ റീല്‍ ചിത്രീകരിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു. കല്‍ബുര്‍ഗിയിലെ ഹംനബാദ് റിങ് റോഡില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. നാട്ടുകാരെ ഭയപ്പെടുത്തിയ സൈബണ്ണ, സച്ചിന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. മൂര്‍ച്ചയുള്ള ആയുധവും രക്തത്തോട് സാദൃശ്യമുള്ള ദ്രാവകവും ഉപയോഗിച്ചായിരുന്നു യുവാക്കള്‍ കൊലപാതക രംഗത്തിന്റെ റീല്‍ ചിത്രീകരിച്ചത്. ഒരാള്‍ മറ്റൊരാളെ ആയുധം കൊണ്ട് വെട്ടുന്നതും വെട്ടുകൊണ്ടയാള്‍ രക്തം വാര്‍ന്ന് റോഡില്‍ കിടക്കുന്നതുമായിരുന്നു രംഗം. കൊലപാതകം നടക്കുന്നതാണെന്ന് കരുതിയ നാട്ടുകാര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.