തൃശൂർ മ്യൂസിയം & മൃഗശാലയിൽ പറവകൾക്കു വേണ്ടി സ്നേഹ തണ്ണീർകുടം സ്ഥാപിച്ചു


 തൃശൂർ: കനത്ത വേനലിൽ പറവകൾക്ക്  ഒരല്പം ദാഹജലം നൽകുന്നതിനായി  പ്രേരണ നൽകുന്ന 

പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ 

2011- ൽ തുടക്കം കുറിച്ച പറവകൾക്ക് സ്നേഹതണ്ണീർകുടം പദ്ധതിയുടെ ഭാഗമായി തൃശൂർ മ്യൂസിയം & മൃഗശാലയിൽ   സ്ഥാപിച്ച സ്നേഹ തണ്ണീർ കുടത്തിന്റെ ഉദ്ഘാടനം സൂപ്രണ്ട് അനിൽകുമാർ 

ടി വി  നിർവ്വഹിച്ചു.

പ്രകൃതി സംരക്ഷണസംഘം  തൃശൂർ  ഏരിയാ സെക്രട്ടറി ശ്രീജിത്ത് പെരിങ്ങാവ് അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ  പദ്ധതി വിശദീകരണം നടത്തി

സ്നേഹ തണ്ണീർ കുടംബ്രോഷർ കൈമാറി. ചടങ്ങിൽ ക്ലർക്ക് വിഷ്ണു സി പി , സൂപ്പർവൈസർ ബിജോയ്  ടി എൻ , കീപ്പർ അജീഷ് സി ആർ    തുടങ്ങിയവർ  ആശംസകളർപ്പിച്ചു.

തങ്ങളുടെ വീടുകളിൽ പറവകൾക്ക് ദാഹജലമൊരുക്കുമെന്ന് ജീവനക്കാർ  ഉറപ്പു നൽകി.

Post a Comment

Previous Post Next Post