രേഖകളില്ലാതെ ട്രെയിനില്‍ കടത്തികൊണ്ടുവന്ന പണം പിടികൂടി. 18,46000 രൂപയുമായി തമിഴ്നാട് സ്വദേശിയായ യുവാവ് ആണ് പാലക്കാട് ജങ്ഷൻ റെയില്‍വെ സ്റ്റേഷനില്‍ വെച്ച്‌ ആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ പിടികൂടിയത്


 രേഖകളില്ലാതെ ട്രെയിനില്‍ കടത്തികൊണ്ടുവന്ന പണം പിടികൂടി. 18,46000 രൂപയുമായി തമിഴ്നാട് സ്വദേശിയായ യുവാവ് ആണ് പാലക്കാട് ജങ്ഷൻ റെയില്‍വെ സ്റ്റേഷനില്‍ വെച്ച്‌ ആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ പിടികൂടിയത്.തമിഴ്നാട് തിരുനെല്‍വേലി പുളിയാൻ കുടി ജിന്ന നഗറില്‍ താമസിക്കുന്ന മുഹമ്മദ്‌ അബ്ദുള്‍ റഹിമാൻ (28) ആണ് അറസ്റ്റിലായത്. വിദേശ കറന്‍സി വ്യാപാരത്തിന്‍റെ ഇടനിലക്കാരനായ യുവാവ് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പണവുമായി പോകുന്നതിനിടെയാണ് പാലക്കാട് വെച്ച്‌ പിടിയിലായത്.പൊലീസിന്‍റെ പരിശോധന ഭയന്ന് തുണികൊണ്ട് നിര്‍മിച്ച പ്രത്യേക ബെല്‍റ്റിനുള്ളില്‍ പണം നിറച്ച്‌ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ ട്രെയിനിന്‍റെ ടോയ്ലെറ്റില്‍ ഒളിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ട്രെയിനിന്‍റെ ടോയ്‌ലെറ്റുകള്‍ തുറന്ന് പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത പണവും പ്രതിയെയും തുടരന്വേഷണത്തിനായി പാലക്കാട്‌ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ അഡീഷണല്‍ ഡയറക്ടർക്ക് കൈമാറി.പാലക്കാട്‌ ആർപിഎഫ് കമാന്‍ഡന്‍റ് നവീൻ പ്രസാദിന്‍റെ നിർദേശപ്രകാരം സിഐ സൂരജ് എസ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ ബിനോയ്‌ കുര്യൻ, അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ, സജി അഗസ്റ്റിൻ ,ഹെഡ്കോണ്‍സ്റ്റബിള്‍ വിജേഷ്, കോണ്‍സ്റ്റബിള്‍മാരായ പ്രവീണ്‍, ശ്രീജിത്ത്‌ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post