പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി ബിജെപി ചാലിശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാലിശ്ശേരി വി ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബിജെപി ജില്ല സെൽ കൺവീനർ സതീഷ്‌കുമാർ ഷൊർണ്ണൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്
കെ ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. കപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ രതീഷ് തണ്ണീർക്കോട്, കെ നാരായണൻ കുട്ടി, മണ്ഡലം വൈസ് പ്രസിഡണ്ട് ഒ വി വിഷ്ണു, കെ സി കുഞ്ഞൻ, സജീഷ് പുല്ലാനിയിൽ, ബജേഷ് ചാലിശ്ശേരി, ബാലൻ പട്ടിശ്ശേരി, സുരേഷ് ചാലിശ്ശേരി, മുസ്തഫ ചാലിശ്ശേരി, കുഞ്ഞു കുട്ടൻ പെരുമണ്ണൂർ എന്നിവർ സംസാരിച്ചു.


