വെളിയംങ്കോട് എം.ടി.എം കോളേജിലെ എൻ എസ് എസ് യൂണിറ്റ്, ദയ ഹോസ്പിറ്റൽ പേഷ്യന്റ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സൗജന്യമായി നൽകിയത് മാതൃകയായി

 

വെളിയംങ്കോട് എം.ടി.എം കോളേജിലെ എൻ എസ് എസ് യൂണിറ്റ്, ദയ ഹോസ്പിറ്റൽ പേഷ്യന്റ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സൗജന്യമായി നൽകിയത് മാതൃകയായി

ദയ ഹോസ്പിറ്റൽ ഡയറക്ടർ അബ്ദുൽ ജബ്ബാർ എൻ എസ് എസ് പ്രതിനിധി സരസ്വതിയിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി. 

ആശുപത്രിയുടെ വായന മുറിയിൽ മനസ്സിന് ആശ്വാസം നൽകുന്നതിന് പുസ്തകൾക്ക് കഴിയും. ഒരു നല്ല പുസ്തകം ഒരു വേള ഒരു മരുന്നിനേക്കാളും ശക്തമാണ് എന്ന തിരിച്ചറിവാണ് ആശുപത്രിക്ക് 50 ഓളം പുസ്തകൾ നൽകാൻ വിദ്യാർത്ഥികൾക്ക് പ്രേരണയായത്.

ഇനി അക്കിത്തം , ബഷീർ ഒ.വി. വിജയൻ , എം.ടി എന്നിവരുടെ കൃതികളും , കുട്ടികൾക്കായുള്ള മനോഹരമായ പുസ്തകങ്ങളും രോഗികൾക്ക് ആശ്വാസമേകും.

എൻ എസ് എസ് പ്രവർത്തകരും , എം ടി എം കോളേജ് യുണിറ്റ് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻപി ആഷിക്ക് , എം ടി എം കോളേജ് ലൈബ്രെറിയൻ ഫൈസൽ ബാവ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post