പഴഞ്ഞി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ സന്ദർശനം നടത്തിയ വനിതകൾക്ക് സൗജന്യമായി മെനസ്ട്രൽ കപ്പുകൾ സമ്മാനിച്ച് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി.
ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടും നഗരസഭ കൗൺസിലറുമായ ലെബീബ് ഹസ്സനിൽ നിന്ന് കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് അംഗം കദീജ ഹസനും ഹെൽത്ത് സെൻ്റർ പാലിയേറ്റീവ് ഇൻ ചാർജ് ഡോ : നവ്യ ഇട്ട്യാരയും ചേർന്ന് ഏറ്റുവാങ്ങി.
കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ സൂപ്രണ്ട് ഡോ : ഇ.ആർ ശ്രീകാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെമീർ ഇഞ്ചിക്കാലയിൽ, സി.കെ അപ്പുമോൻ, ജിനാഷ് തെക്കേകര, സക്കറിയ ചീരൻ, ജിനീഷ് നായർ, ഇ.എം.കെ ജിഷാർ, റോയ് വി. വർഗീസ്, സൈജു സൈമൺ, സാബു ഐന്നൂർ എന്നിവർ സംസാരിച്ചു.
250 മെനസ്ട്രൽ കപ്പുകളാണ് വിതരണതിനായി കൈമാറിയത്.


